ചേന

ഷൈനി മാത്യു കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പലയിടത്തും കാണപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ് ചേന. മണ്ണിനടിയില്‍ ഊണ്ടാകുന്ന മറ്റ് കിഴങ്ങുവഗങ്ങള്‍ക്കുള്ള ദൂക്ഷ്യവശങ്ങള്‍ ഒന്നും തന്നെ ചേനയ്ക്കില്ല. ചേന രണ്ടു തരത്തില്‍ കാണപ്പെടുന്നു. വേളുത്തതും, ചുവന്നതും. സാധാരണയായി ഉപയോഗിക്കുന്നത് വെളുത്ത ഇനമാണ്. രണ്ടിനങ്ങളിലും ധാരാളമായി കാത്സ്യം ഓക്സലൈറ്റ് അടങ്ങിയിരിക്കുന്നു. അരേസി (Araceae) കുലത്തില്‍പ്പെട്ട ഒന്നാണ് ചേന. ഇതിനെ ഇംഗ്ലീഷില്‍ എലിഫന്റ് ഫൂട്ട് യാം. (Elephant-foot yam) എന്നു പറയുന്നു.               ചേനയടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് മൂലക്കുരു, അര്‍ശ്ശസ്, തുടങ്ങിയ…