കഥയുള്ള തലമുറ

സി.എഫ്. ജോസഫ് നമ്മുടെ കുടുംബങ്ങളിലെ കുട്ടികളുടെ മനസ്സുകളില്‍ നിന്ന് കഥപറയുന്ന മുത്തശ്ശിമാരുടെ വംശം വേരറ്റു പോയിക്കൊണ്ടിരിക്കുകയാണ്.   ഇപ്പോള്‍ ഏതെങ്കിലും വൃദ്ധസദനങ്ങളില്‍ ഏകാന്തതകളിലെ ഇരുണ്ട ചുവരുകളെ നോക്കി മുത്തശ്ശിമാര്‍ പഴങ്കഥകളുടെ ഭാണ്ഡകെട്ടുകള്‍ തുറക്കുന്നുണ്ടായിരിക്കാം. അല്ലെങ്കില്‍ തറവാട്ടിലെ ഏതെങ്കിലും ഒരു കോണില്‍ ഇരുട്ട് വീണ മുറിക്കുള്ളില്‍ ഇരുന്ന് ഒറ്റപ്പെടലിന്റെ വ്യഥകളുമായി അവര്‍ അനുഭവങ്ങളുടെ തിഅക്തകള്‍ അയവിറക്കുകയാവാം.   കേരളീയ തലമുറകളുടെ മനസ്സിന്റെ അടിത്തറ അമ്മുമ്മമാര്‍ പറഞ്ഞു കൊടുത്ത നൈര്‍മ്മല്യമുള്ള കഥകളിലെ നന്മകളിലൂടെയാണ് രൂപപ്പെട്ടത്. സ്നേഹത്തിന്റെയും കരുണയുടേയും ധാര്‍മ്മികതയുടേയും കഥകള്‍;…