ദിനാചരണങ്ങള്‍‍ ഉണ്ടാകുന്നത്

ഡി.ഗോപിദാസ് വസന്തര്‍ത്തുവിലെ ഒരു ദിനം.    ഏദന്ത്തോട്ടത്തില്‍ ദൈവത്തിന്റെ മടിയില്‍ തലവച്ച് അവന്‍ ഉറങ്ങുകയായിരുന്നു. അവന്റെ മേനിയില്‍ തഴുകിക്കൊണ്ടിരുന്നപ്പോഴാണ് അവന്റെ ഒരു വാരിയെല്ല് ഉറച്ചിട്ടില്ല എന്ന സത്യം ദൈവത്തിന്‍ ബോധ്യമായത്. അവനറിയാതെ ദൈവം ആ വാരിയെല്ല് ഊരിയെടുത്തു. അവന്റെ പ്രായത്തോളം മൂപ്പില്ലായിരുന്നു ആ വാരിയെല്ലിന്. അത് നല്ല വഴക്കവും മാര്‍ദ്ദവമുള്ളതുമായിരുന്നു. ആ വാരിയെല്ലുപയോഗിച്ചാണ് ദൈവം അവളെ സൃഷ്ടിച്ചത്.         മുഗ്ധസൌന്ദര്യത്തിന്റെ ആള്‍ രൂപമായിരുന്നു അവള്‍. ഏദന്‍ തോട്ടത്തിലേക്ക് അവള്‍ ഒറ്റ ഓട്ടം ഓടി. വള്ളിപ്പടര്‍പ്പുകളില്‍ കളിച്ചുല്ലസിച്ചു വെണ്ണക്കല്പടവുകളിലിരുന്നപ്പോള്‍…