ഔവ്വര്‍ സുവര്‍ണ്ണ ജൂബിലി -2017 ആഗസ്ത് മുതല്‍ ഡിസംബര്‍ വരെ

ഔവ്വര്‍ ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലിയാണ് . ആഗസ്ത് 13 ന് ആരംഭിച്ച് ഡിസംബര്‍ 31 ന് സമാപിക്കുന്ന രീതിയില്‍ വിപുലമായ പരിപാടികളോടെ ജൂബിലി ആഘോഷിക്കുവാന്‍ ആണ് സുവര്‍ണ്ണ ജൂബിലി സ്വാഗതസംഘം ആലോചിക്കുന്നത് . ആലപ്പുഴയുടെ വടക്കേ തീരപ്രദേശത്തെ സാഹിത്യ സാംസ്കാരിക സാമൂഹ്യരംഗങ്ങളില്‍ സുപ്രധാനമായ ഒരു കേന്ദ്രം എന്ന നിലയില്‍ ഔവ്വറിന്റെ സ്ഥാനം വളരെ ഉയര്‍ന്നതാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച വിജയ തീയറ്റേഴ്സ് എന്ന നാടകസംഘത്തില്‍ നിന്നാണ് ഇന്നത്തെ ഔവ്വര്‍ എന്ന പ്രസ്ഥാനത്തിന്‍റെ…

സുവര്‍ണ്ണ ജൂബിലി -ലോഗോ പ്രകാശനം

ഔവ്വര്‍ ലൈബ്രറി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ. ഷീന സനല്‍കുമാര്‍ നിര്‍വഹിച്ചു . ഔവ്വറിന്റെ ലോഗോ ഡിസൈന്‍ ചെയ്ത ശ്രീ വി ആര്‍ പ്രേംകുമാര്‍ തന്നെയാണ് സുവര്‍ണ്ണ ജൂബിലി ലോഗോയും ഡിസൈന്‍ ചെയ്തിരിക്കുന്നത്

ഔവ്വര്‍ വനിതാ വേദി – ആലോചന യോഗം

സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് നിറവേകാന്‍ ഔവ്വര്‍ വനിതാവേദി ഇന്ന് ഒത്തു കൂടി. സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനദിനം മുതല്‍ സമാപനം വരെ വനിതാവേദിയുടെ സജീവമായ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു . ഉദ്ഘാടനദിനത്തില്‍ നാട്ടിലെ മുഴുവന്‍ വനിതകളും സമ്മേളന നഗരിയില്‍ എത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വനിതാവേദി നടത്തും . ഒപ്പം ഉത്രാടദിനത്തില്‍ നാട്ടിലെ മുഴുവന്‍ വനിതകളും പെണ്‍കുട്ടികളും അണിനിരക്കുന്ന മെഗാതിരുവാതിരയും അരങ്ങേറും . ശ്രീമതി ഷീബ ബിജു പ്രസിഡണ്ട്‌ , കുമാരി ലക്ഷ്മി ശിവദാസ് കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍…

സുവര്‍ണ്ണ ജൂബിലി പ്രചരണം – പഴയ കാലത്തിന്‍റെ പുനരാവിഷ്കരണം

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈതക്കുറ്റിയും പച്ചോല മെടഞ്ഞതും വച്ച് കെട്ടിയുണ്ടാക്കിയ ഔവ്വറിന്റെ സുവര്‍ണ്ണജൂബിലി അറിയിപ്പിന് പഴയ കാലത്തിന്റെ രീതികള്‍ . പെരുമ്പറയും കൊമ്പും മെഗാഫോണും . നാട്ടിടവഴികളിലൂടെ ഇന്ന് രാത്രി നടത്തിയ അറിയിപ്പ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ . പഴയകാലം പുനരാവിഷ്കരിക്കുവാന്‍ നടത്തിയ ശ്രമത്തിന് പബ്ലിസിറ്റി കമ്മിറ്റിക്ക് അഭിനന്ദനങ്ങള്‍

സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം

സുവര്‍ണ്ണ ജൂബിലിയുടെ ഉദ്ഘാടനം പ്രൌഡഗംഭീരമായ ചടങ്ങില്‍ ഇന്ന് വൈകുന്നേരം നടന്നു . ശാരീരികമായ അസ്വസ്ഥതകള്‍ മൂലം യാത്ര ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ വിഡിയോ വഴി ആണ് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ ശ്രീ വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചത് . ബഹു. ധനകാര്യ മന്ത്രി ഡോ തോമസ്‌ ഐസക്ക് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രീ ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ആര്‍ രാധാകൃഷ്ണന്‍ , ഡോ അമൃത, ശ്രീ ഇലപ്പിക്കുളം രവീന്ദ്രന്‍ ,…

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2017 – പ്രൊഫ എം എന്‍ കാരശ്ശേരി

നാലാമത് സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ബഹു. പ്രൊഫ. എം എന്‍ കാരശ്ശേരി മാഷ്‌ . ട്രെയിന്‍ താമസിച്ച് എത്തിയതിനാല്‍ ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച ചടങ്ങില്‍ ഒന്നര മണിക്കൂര്‍ നേരം നീണ്ട മാന്ത്രികമായ പ്രഭാഷണം . അതിനു ശേഷം അല്‍പനേരം സുവര്‍ണ്ണജൂബിലി മുഖ്യ രക്ഷാധികാരി ബഹു. ധനകാര്യമന്ത്രി ഡോ ടി എം തോമസ്‌ ഐസക്കുമായി സ്നേഹസംഭാഷണം . അഞ്ചു ദിവസം നീണ്ടു നിന്ന നാടകമേളയ്ക്ക് ശേഷം ഒരു ബൗദ്ധിക…

സുവര്‍ണ്ണ ജൂബിലി പൂക്കള മത്സരം

ഇത്തവണ പൂക്കളമത്സരം പതിനൊന്ന് ദിവസങ്ങള്‍ ആയിരുന്നു . പതിനൊന്നു ദിവസവും ഒന്നിനൊന്ന് മികച്ച പൂക്കളങ്ങള്‍ . ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പത്താം ദിവസത്തെ പൂക്കളം ഒരുക്കിയ നന്മ പുരുഷ സ്വയം സഹായ സംഘം , രണ്ടാം സ്ഥാനത്തെത്തിയത് ഒന്നാം ദിവസത്തെ പൂക്കളം ഒരുക്കിയ ഫോസ്റ്റര്‍ ടെക്നിക്ക സോലുഷന്‍സ് , മൂന്നാം സ്ഥാനം നേടിയത് മേരി ഇമ്മാകുലേറ്റ്‌ ഹൈസ്കൂള്‍ ഒരുക്കിയ ഒന്‍പതാം ദിവസത്തെ പൂക്കളം ആയിരുന്നു . ഓണനാളുകളില്‍ മികച്ച കാഴ്ച ഒരുക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ . ചിത്രങ്ങള്‍…

ഇന്ത്യന്‍ വസന്തോത്സവം

കാഴ്ചയുടെ അത്ഭുതം തന്നെ ആയിരുന്നു . മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന വര്‍ണ്ണ വസന്തം തന്നെ. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിന്‍റെ ഒരു ചെറുപതിപ്പ് . പാട്ടുകളം ക്ഷേത്രത്തിന്‍റെ തെക്കേമൈതാനം നിറഞ്ഞു കവിഞ്ഞു രണ്ടായിരത്തിനു മേല്‍ കാഴ്ചക്കാര്‍. പതിനെഴായിരത്തിലേറെ പേര്‍ ഇന്‍റര്‍നെറ്റില്‍ ലൈവ് ആയും വസന്തോത്സവം കണ്ടു . സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ എന്നെന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനുഭവം ആക്കി തീര്‍ത്തു , ഈ വസന്തോത്സവം . മുന്നോടിയായി നൂറോളം വനിതകള്‍ പങ്കെടുത്ത വനിതവേദിയുടെ തിരുവാതിരയും . കേരളത്തിന്‍റെ…

“വായനയുടെ വസന്തോത്സവം ” -ഡിസംബര്‍ 2016

റ്റി ഡി രാമകൃഷ്ണന്‍ എഴുതിയ “സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ” നോവലിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നു . ഇന്ന് 6 മുതല്‍ ലൈവ്

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -5

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -5 പ്രൊഫ .കെ .ഇ .എൻ .കുഞ്ഞഹമ്മദ് വിഷയം : “മതേതരഭാരതം ഒരു ചരിത്രന്വേഷണം ”

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -4

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -4 ശ്രീ .വി.ടി . ബലറാം (MLA) “രാഷ്ട്രിയ നൈതീകത നേരിടുന്ന വെല്ലുവിളികൾ ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം

ബാലോത്സവം – 2013 മത്സരഫലം

ശാസ്ത്രീയ സംഗീതം UP Section : 1st Place – Devika Devadas, Sariga Vayanashala, north Aryad 2nd Place – Midhun M, Vijnanapradhayini, Pazhaveedu HS Section : 1st Place – Anupama M S, Vijnanapradhayini, Pazhaveedu 2nd Place – Rinimol Nikesh, Kalalaya Thumboli ലളിതഗാനം UP Section : 1st Place – Ambili M Rajeev, YMA Grandhashala, Kalavoor 2nd Place –…