അന്‍പത്തിരണ്ടാമത് വാര്‍ഷിക ഓണാഘോഷ പരിപാടികള്‍

ഔവ്വര്‍ ലൈബ്രറിയില്‍ ഓണാഘോഷം സെപ്തംബര്‍ 5 നു ആരംഭിക്കും. വൈകുന്നേരം 5 നു ബഹു. ആലപ്പുഴ സബ് കളക്ടര്‍ ശ്രീ കൃഷ്ണതേജ ഐ എ എസ് , അന്‍പത്തിരണ്ടാമത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സെപ്തംബര്‍ 5 നു രാത്രി 7.30 മുതല്‍ സി എഫ് ജോസെഫ് സ്മാരക പ്രൊഫഷണല്‍ നാടകമേള ആരംഭിക്കും. ആലുവ മൈത്രിയുടെ “കുഞ്ഞേട്ടന്‍റെ കുഞ്ഞുലോകം”, തിരുവനന്തപുരം സൌപര്‍ണ്ണികയുടെ “ഇതിഹാസം”, കോഴിക്കോട് നാടക സഭയുടെ “പഞ്ചമി പെറ്റ പന്തിരുകുലം”, തിരുവനന്തപുരം മമതയുടെ “സ്നേഹമരത്തണല്‍…

ഔവ്വര്‍ ബാലവേദി കാരംസ് ടൂര്‍ണമെന്‍റ്

ഔവ്വര്‍ ബാലവേദിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാരംസ് ടൂര്‍ണമെന്‍റ് ആരംഭിച്ചു. ഏപ്രില് 11, 12 തീയതികളില്‍ ലൈബ്രറിയില്‍ വച്ച് സംഘടിപ്പിച്ചിരിക്കുന്ന ടൂര്‍ണമെന്‍റില്‍ 16 ടീമുകള്‍ ആണ് റൌണ്ട് റോബിന്‍ രീതിയില്‍ രണ്ടു ഗ്രൂപ്പുകളില്‍ മല്‍സരിക്കുന്നത്. നാളെ നോക്ക് ഔട്ട് രീതിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മല്‍സരങ്ങള്‍ നടക്കും. ഔവ്വര്‍ ബാലവേദിയുടെ മദ്ധ്യവേനലവധി ആഘോഷങ്ങളില്‍ ആദ്യത്തെ മല്‍സരങ്ങള്‍ ആണ് കാരംസ് ടൂര്‍ണമെന്‍റ്

ബാലവേദിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍

ഔവ്വര്‍ ബാലവേദിയുടെ പൊതുയോഗത്തില്‍ കൂട്ടുകാര്‍ തന്നെയാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍ എന്ന ആശയം മുന്നോട്ട് വച്ചത്. ശനിയാഴ്ചകളില്‍ വൈകുന്നേരം 6.30 നു ലൈബ്രറി സെമിനാര്‍ ഹാളില്‍ കുട്ടികളുടെ സിനിമകള്‍ ഓരോന്നായി പ്രദര്‍ശിപ്പിക്കുക. ഇതാണ് ആലോചിച്ചു പിരിഞ്ഞത്. യോഗം കൂടിയ പിറ്റേന്ന് തന്നെ ആദ്യത്തെ സിനിമ പ്രദര്‍ശിപ്പിച്ചു. അന്‍പത് സീറ്റുകള്‍ ഉള്ള സെമിനാര്‍ ഹാര്‍ മുഴുവനും നിറഞ്ഞു കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കു എല്ലാ ദിവസവും സിനിമ കാണണം എന്നുണ്ട്. പക്ഷേ ഹാളില്‍ മറ്റ്…

നവീകരിച്ച പ്രതിഭാതീരം ടാലണ്ട് ലാബിൽ ആദ്യബാച്ച് ആരംഭിച്ചു

ഔവ്വർ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന പ്രതിഭാതീരം ടാലണ്ട് ലാബിൽ ആദ്യത്തെ ബാച്ച് ആരംഭിച്ചു. വെബ് സൈറ്റ് ഡിസൈൻ & കണ്ടന്റ് മാനേജ്മെന്റ് സോഫ്റ്റ് വെയർ പരിശീലനം ആണ് ആദ്യബാച്ചിൽ പഠിപ്പിക്കുന്നത്. ആലപ്പുഴ തീരദേശത്ത് ബഹു. ധനമന്ത്രി ഡോ തോമസ് ഐസക്ക് ആവിഷ്കരിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ പരിപാടി ആയ പ്രതിഭാതീരത്തിലെ മെന്റർമാർക്ക് വേണ്ടിയുള്ള തൊഴിൽ പരിശീലന പരിപാടികളിൽ ഈ വർഷത്തെ ആദ്യബാച്ച് ആണ് 16/03/2019 ൽ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ കോഴ്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും….

നവീകരിച്ച വായനശാല

ഔവ്വര്‍ ലൈബ്രറിയുടെ വായനശാല നവീകരണം പൂര്‍ത്തിയായി. ആധുനീക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനവും ഫര്‍ണിച്ചറുകളും സജ്ജീകരിച്ചതോടെ വായനശാലയില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ നേരം വായനക്കായി ചെലവഴിക്കാനും ശ്രദ്ധാപൂര്‍വ്വം വായിക്കാനുമുള്ള സാഹചര്യം ആണ് വായനശാലയില്‍ സൃഷ്ടിച്ചിട്ടുള്ളത്. പത്ത് ദിനപത്രങ്ങളും നാല്‍പ്പതിലേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള വായനശാല ആലപ്പുഴയിലെ ഏറ്റവും മികച്ച വായനമുറികളില്‍ ഒന്നാണ്.

അഭിനന്ദനങ്ങള്‍ ബാലവേദി കൂട്ടുകാര്‍ക്ക്

നാട്ടില്‍ അധികമൊന്നും ആരും കളിച്ചു കാണാത്ത ഒരു കളി, സൈക്കിള്‍ പോളോ . അതില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ ജില്ല ടീമിന് മൂന്നാം സ്ഥാനം. മൂന്നാം സ്ഥാനം നേടിയ ടീമിലെ ഏഴുപേരില്‍ നാല് പേരും ഔവ്വറില്‍ നിന്നും. അജിത്‌ സജി , അഖില്‍ ഗിരീഷ്‌, സി കെ വിനീത്, ശരണ്‍ ബാബു എന്നീ മിടുക്കരാണ് ഞങ്ങളെ മുഴുവന്‍ അത്ഭുതപ്പെടുത്തികൊണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. സൈക്കിള്‍ ചവിട്ടുന്നതിലും സൈക്കിളില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നതിലും നാല് പേരും കുട്ടിക്കാലം മുതലേ മിടുക്കന്മാര്‍…

പ്രിയ സി എഫിന് വിട

നമ്മുടെ നാടിന്‍റെ സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന സി എഫ് ജോസഫ്‌ വിടവാങ്ങി. ഔവ്വര്‍ ലൈബ്രറിയുടെ പ്രസിഡന്റ് , ലൈബ്രറി എക്സിക്യുട്ടീവ്‌ അംഗം, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം ആലപ്പുഴയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ ഒരു സുപ്രധാന പങ്ക് അദ്ദേഹം വഹിച്ചിരുന്നു. അടുത്ത കാലത്ത് രോഗഗ്രസ്ഥനായി മാറുന്നത് വരേയും ഔവ്വര്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സീ എഫ്. നാടകരംഗത്ത് തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ജോസഫ്‌ “ഗൃഹപാഠങ്ങള്‍” എന്ന പേരില്‍ കുട്ടികള്‍ക്കായി എഴുതിയ ശാസ്ത്രനാടകങ്ങളുടെ…

വായനയുടെ വസന്തോത്സവത്തില്‍ ഈ മാസം “ഉഷ്നരാശി- കരപ്പുറത്തിന്‍റെ ഇതിഹാസം”

പുന്നപ്ര വയലാര്‍ സമരചരിത്രം പുതുതലമുറയുടെ കണ്ണുകളിലൂടെ അനാവരണം ചെയ്യുന്ന നോവല്‍ “ഉഷ്നരാശി- കരപ്പുറത്തിന്‍റെ ഇതിഹാസം” ആണ് സെപ്തംബര്‍ മാസത്തില്‍ “വായനയുടെ വസന്തോത്സവം” ചര്‍ച്ച ചെയ്യുന്നത്. സെപ്തംബര്‍ 17 ഞായര്‍ വൈകുന്നേരം 6 ന് ഔവ്വര്‍ ലൈബ്രറി ഹാളില്‍ നോവലിസ്റ്റ് കെ വി മോഹന്‍കുമാറിന്‍റെ സാന്നിദ്ധ്യത്തില്‍ ഡോ എസ് അജയകുമാര്‍ , രാജേഷ് എരുമേലി , രാജേഷ് ചിറപ്പാട്, ഡോ. അമൃത, ജിമ്മി കെ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഔവ്വര്‍ സുവര്‍ണ്ണ ജൂബിലിയുടെ ആദ്യമാസത്തില്‍ നടക്കുന്ന പ്രതിമാസ പുസ്തക…

ഔവ്വര്‍ സുവര്‍ണ്ണ ജൂബിലി -2017 ആഗസ്ത് മുതല്‍ ഡിസംബര്‍ വരെ

ഔവ്വര്‍ ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലിയാണ് . ആഗസ്ത് 13 ന് ആരംഭിച്ച് ഡിസംബര്‍ 31 ന് സമാപിക്കുന്ന രീതിയില്‍ വിപുലമായ പരിപാടികളോടെ ജൂബിലി ആഘോഷിക്കുവാന്‍ ആണ് സുവര്‍ണ്ണ ജൂബിലി സ്വാഗതസംഘം ആലോചിക്കുന്നത് . ആലപ്പുഴയുടെ വടക്കേ തീരപ്രദേശത്തെ സാഹിത്യ സാംസ്കാരിക സാമൂഹ്യരംഗങ്ങളില്‍ സുപ്രധാനമായ ഒരു കേന്ദ്രം എന്ന നിലയില്‍ ഔവ്വറിന്റെ സ്ഥാനം വളരെ ഉയര്‍ന്നതാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച വിജയ തീയറ്റേഴ്സ് എന്ന നാടകസംഘത്തില്‍ നിന്നാണ് ഇന്നത്തെ ഔവ്വര്‍ എന്ന പ്രസ്ഥാനത്തിന്‍റെ…

സുവര്‍ണ്ണ ജൂബിലി -ലോഗോ പ്രകാശനം

ഔവ്വര്‍ ലൈബ്രറി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ. ഷീന സനല്‍കുമാര്‍ നിര്‍വഹിച്ചു . ഔവ്വറിന്റെ ലോഗോ ഡിസൈന്‍ ചെയ്ത ശ്രീ വി ആര്‍ പ്രേംകുമാര്‍ തന്നെയാണ് സുവര്‍ണ്ണ ജൂബിലി ലോഗോയും ഡിസൈന്‍ ചെയ്തിരിക്കുന്നത്

ഔവ്വര്‍ വനിതാ വേദി – ആലോചന യോഗം

സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് നിറവേകാന്‍ ഔവ്വര്‍ വനിതാവേദി ഇന്ന് ഒത്തു കൂടി. സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനദിനം മുതല്‍ സമാപനം വരെ വനിതാവേദിയുടെ സജീവമായ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു . ഉദ്ഘാടനദിനത്തില്‍ നാട്ടിലെ മുഴുവന്‍ വനിതകളും സമ്മേളന നഗരിയില്‍ എത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വനിതാവേദി നടത്തും . ഒപ്പം ഉത്രാടദിനത്തില്‍ നാട്ടിലെ മുഴുവന്‍ വനിതകളും പെണ്‍കുട്ടികളും അണിനിരക്കുന്ന മെഗാതിരുവാതിരയും അരങ്ങേറും . ശ്രീമതി ഷീബ ബിജു പ്രസിഡണ്ട്‌ , കുമാരി ലക്ഷ്മി ശിവദാസ് കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍…

സുവര്‍ണ്ണ ജൂബിലി പ്രചരണം – പഴയ കാലത്തിന്‍റെ പുനരാവിഷ്കരണം

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈതക്കുറ്റിയും പച്ചോല മെടഞ്ഞതും വച്ച് കെട്ടിയുണ്ടാക്കിയ ഔവ്വറിന്റെ സുവര്‍ണ്ണജൂബിലി അറിയിപ്പിന് പഴയ കാലത്തിന്റെ രീതികള്‍ . പെരുമ്പറയും കൊമ്പും മെഗാഫോണും . നാട്ടിടവഴികളിലൂടെ ഇന്ന് രാത്രി നടത്തിയ അറിയിപ്പ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ . പഴയകാലം പുനരാവിഷ്കരിക്കുവാന്‍ നടത്തിയ ശ്രമത്തിന് പബ്ലിസിറ്റി കമ്മിറ്റിക്ക് അഭിനന്ദനങ്ങള്‍

ഔവ്വര്‍ വെബ്‌ സൈറ്റിന്‍റെ ചരിത്രം

2006 ലെ ഓണാഘോഷപരിപാടികളോട് അനുബന്ധിച്ചാണ് ഔവ്വര്‍ ലൈബ്രറി ഒരു വെബ് സൈറ്റും ഇന്‍റര്‍നെറ്റ് മാസികയും ആരംഭിച്ചത് . മലയാളം യുണികോഡ് സാങ്കേതിക വിദ്യ ശൈശവദിശയില്‍ ആയിരുന്നുവെങ്കിലും മലയാളം യുണികോഡ് ഉപയോഗിച്ചായിരുന്നു വെബ്സൈറ്റ് നിര്‍മ്മിച്ചത് . കേരളത്തിലെ ഗ്രാമീണ ഗ്രന്ഥശാലകളില്‍ നിന്ന് ഇത് ആദ്യത്തേതും ആയിരുന്നു . കേരള ഗ്രന്ഥശാല സംഘം പോലും ഒരു വെബ്സൈറ്റ് നിര്‍മ്മിച്ചത് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് . അന്നത്തെ കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും വിഷ്വല്‍ മീഡിയയിലും അതൊരു വലിയ വാര്‍ത്ത തന്നെ ആയിരുന്നു…

സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം

സുവര്‍ണ്ണ ജൂബിലിയുടെ ഉദ്ഘാടനം പ്രൌഡഗംഭീരമായ ചടങ്ങില്‍ ഇന്ന് വൈകുന്നേരം നടന്നു . ശാരീരികമായ അസ്വസ്ഥതകള്‍ മൂലം യാത്ര ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ വിഡിയോ വഴി ആണ് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ ശ്രീ വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചത് . ബഹു. ധനകാര്യ മന്ത്രി ഡോ തോമസ്‌ ഐസക്ക് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രീ ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ആര്‍ രാധാകൃഷ്ണന്‍ , ഡോ അമൃത, ശ്രീ ഇലപ്പിക്കുളം രവീന്ദ്രന്‍ ,…

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2017 – പ്രൊഫ എം എന്‍ കാരശ്ശേരി

നാലാമത് സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ബഹു. പ്രൊഫ. എം എന്‍ കാരശ്ശേരി മാഷ്‌ . ട്രെയിന്‍ താമസിച്ച് എത്തിയതിനാല്‍ ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച ചടങ്ങില്‍ ഒന്നര മണിക്കൂര്‍ നേരം നീണ്ട മാന്ത്രികമായ പ്രഭാഷണം . അതിനു ശേഷം അല്‍പനേരം സുവര്‍ണ്ണജൂബിലി മുഖ്യ രക്ഷാധികാരി ബഹു. ധനകാര്യമന്ത്രി ഡോ ടി എം തോമസ്‌ ഐസക്കുമായി സ്നേഹസംഭാഷണം . അഞ്ചു ദിവസം നീണ്ടു നിന്ന നാടകമേളയ്ക്ക് ശേഷം ഒരു ബൗദ്ധിക…

സുവര്‍ണ്ണ ജൂബിലി പൂക്കള മത്സരം

ഇത്തവണ പൂക്കളമത്സരം പതിനൊന്ന് ദിവസങ്ങള്‍ ആയിരുന്നു . പതിനൊന്നു ദിവസവും ഒന്നിനൊന്ന് മികച്ച പൂക്കളങ്ങള്‍ . ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പത്താം ദിവസത്തെ പൂക്കളം ഒരുക്കിയ നന്മ പുരുഷ സ്വയം സഹായ സംഘം , രണ്ടാം സ്ഥാനത്തെത്തിയത് ഒന്നാം ദിവസത്തെ പൂക്കളം ഒരുക്കിയ ഫോസ്റ്റര്‍ ടെക്നിക്ക സോലുഷന്‍സ് , മൂന്നാം സ്ഥാനം നേടിയത് മേരി ഇമ്മാകുലേറ്റ്‌ ഹൈസ്കൂള്‍ ഒരുക്കിയ ഒന്‍പതാം ദിവസത്തെ പൂക്കളം ആയിരുന്നു . ഓണനാളുകളില്‍ മികച്ച കാഴ്ച ഒരുക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ . ചിത്രങ്ങള്‍…

ഇന്ത്യന്‍ വസന്തോത്സവം

കാഴ്ചയുടെ അത്ഭുതം തന്നെ ആയിരുന്നു . മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന വര്‍ണ്ണ വസന്തം തന്നെ. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിന്‍റെ ഒരു ചെറുപതിപ്പ് . പാട്ടുകളം ക്ഷേത്രത്തിന്‍റെ തെക്കേമൈതാനം നിറഞ്ഞു കവിഞ്ഞു രണ്ടായിരത്തിനു മേല്‍ കാഴ്ചക്കാര്‍. പതിനെഴായിരത്തിലേറെ പേര്‍ ഇന്‍റര്‍നെറ്റില്‍ ലൈവ് ആയും വസന്തോത്സവം കണ്ടു . സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ എന്നെന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനുഭവം ആക്കി തീര്‍ത്തു , ഈ വസന്തോത്സവം . മുന്നോടിയായി നൂറോളം വനിതകള്‍ പങ്കെടുത്ത വനിതവേദിയുടെ തിരുവാതിരയും . കേരളത്തിന്‍റെ…