oral jelly sildenafil

Uniqueness of OUR LIBRARY -test

First ever library in kerala to start a website and an internet magazine.
First ever library in kerala to adopt a library management software developed in-house.
www.our-library.org is online since August 2006

ഔവ്വര്‍ സാഹിത്യ പുരസ്‌കാരം – 2012 പുരസ്കാരത്തിന് അര്‍ഹമായ ചെറുകഥ

ചെകുത്താന്റെ പര്യായം
ജെ അനിൽകുമാർ

ആത്മഹത്യാ മുനമ്പിലെ ‘ഗോസ്റ്റ് റോക്കി’ ൽ നിന്ന് തെരേസ സാത്താന്റെ പര്യായപദം ഓർത്തെടുക്കാൻ ശ്രമിച്ചു. ദൈവത്തിന് പര്യായങ്ങളുള്ളതുപോലെ സാത്താന്റെ പര്യായപദങ്ങളെന്തൊക്കെയാണ് ?. സമയമെടുത്തു തന്നെ ദൈവത്തിനും ചെകുത്തനുമിടയിലെ തന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു. ധ്യാനത്തിലമർന്ന് മൂന്നു തവണ അവൾ ദൈവത്തെ തള്ളിപ്പറഞ്ഞു. മൂന്നു തവണ സാത്താനെ വാഴ്ത്തി.
ആദ്യമായല്ല തെരേസ ദൈവത്തെ തള്ളിപ്പറയുന്നത്. അതിനു മുൻപും മൂന്നു തവണ അവൾ ദൈവത്തെ ശപിച്ചിരുന്നു. ‘നിന്നെ രക്ഷിക്കനാകാത്ത വിധം ദൈവത്തിന്റെ കരം കുറുകിപ്പോയിട്ടില്ല’ എന്ന വാക്യമായിരുന്നു തെരേസയുടെ വിശ്വാസത്തെ [...]

മഷിച്ചെടി

ചെറുകഥ- ബൈജു വർഗീസ്‌

മരണം മണക്കുന്ന ഇടനാഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ പരിചിതമായ മോർച്ചറിയിൽ എത്തി. തണുപ്പിൽ മരവിച്ച ശവങ്ങളുടെ നിരകൾ മോർഗിന്റെ നിതാന്തനിന്ദ്രയിൽ ലയിച്ച ശവങ്ങൾ. പോസ്റ്റുമാർട്ടം ടേബിളിൽ എട്ടുവയസ്സുള്ള പെൺകുട്ടിയുടെ ശവം. അവളുടെ ചുരുട്ടിപ്പിടിച്ച വലതുകൈയ്യിൽ മഷിച്ചെടിയുടെ രണ്ടിലയും ഒരു തണ്ടും. മയിൽപ്പീലിപോലെ അവൾ കൈയ്യിൽ സൂക്ഷിച്ചുപിടിച്ചിരുന്നു. മരണവെപ്രാളത്തിനിടയിൽ പറിച്ചെടുത്തത്. അവളുടെ ശരീരം കീറിമുറിക്കുമ്പോൾ, വെട്ടിപ്പൊളിക്കുമ്പോൾ ആദ്യമായി ഡോക്ടറുടെ കൈ വിറച്ചു. മരിച്ചുപോയ മകളുടെ മുഖമായിരുന്നു അവൾക്ക്. മാധവിക്കുട്ടിയുടെ സുന്ദരമുഖം ഡോക്ടറുടെ ഓർമ്മകളിൽ [...]

ബുദ്ധപൂര്‍ണ്ണിമ

സി.ജീവന്‍ ആലപ്പുഴ

പുരാതനമായ കുശി നഗരത്തെ വലം ചുറ്റികടന്നുപോയ കാറ്റിന്റെ മര്‍മ്മരങ്ങളില്‍ നിന്ന് കാലത്തിന്റെ ചിലമ്പിച്ച ശബ്ദങ്ങള്‍ അയാളിലേയ്ക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അയാളുടെ വെങ്കലക്കണ്ണുകള്‍ ആര്‍ദ്രമാകുന്നത് നന്ദിതയറിഞ്ഞു. അവളുടെ മനസ്സിപ്പോള്‍ പത്മദളങ്ങള്‍ പോലെ വിടര്‍ന്നു വന്നു.

                                                                                                                                               

 
പുറത്ത് ഇപ്പോഴും കാറ്റ് വീശി കൊണ്ടിരുന്നു. ക്ലാവുപുരണ്ട അയാളുടെ അധരങ്ങള്‍ അനങ്ങി.
 
നീയാരാണ്?
ഞാന്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിനിയാണ്.
അല്ല നീ ആരാണെന്നാണ് ഞാന്‍ ചോദിച്ചത്.കര്‍മ്മങ്ങളല്ല, കര്‍മ്മത്തിനപ്പുറത്ത് കാരണഭൂതമായ നിന്റെ സ്വത്വം തിരിച്ചറിഞ്ഞോയെന്നാണ്? അത് നീ സ്വയം തിരിച്ചറിയണം.കഴിഞ്ഞിട്ടുണ്ടോ?
ഇല്ല.
കുട്ടീ, മനസ്സിനെ ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കുമ്പോള്‍ നിനക്കത് [...]

ഇരകള്‍

മീര ആലപ്പാട്

മാഞ്ഞുപോയ സ്വപ്നത്തിന്റെ അവശേഷിപ്പുകള്‍ ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ശിഖയുടെ ചിന്താമണ്ഡലം. കിനാവില്‍ കണ്ട അവ്യക്തമായ ആ രൂപം തന്റെ ഭര്‍ത്താവിന്റെതായിരുന്നുവോ, അതോ തന്റെ അരികിലുറങ്ങും കുഞ്ഞിന്റെയോ. അവനെ ചേര്‍ത്തു പിടിച്ചു കൊണ്ട് കിടക്കുമ്പോള്‍ അവന്റെ ശരിരതാപം അവളുടെ ദേഹത്തെ പെള്ളിച്ചു. തണുപ്പിലും അവന്റെ പനിച്ചുടില്‍ അവള്‍ വിയര്‍ത്തു. മുന്നുദിവസമായി കടുത്ത പനിയുമായി അവന്‍ കിടക്കുന്നു. ഇതുവരെ ഒരു മരുന്നും കൊടുക്കാന്‍ പറ്റിയിട്ടില്ലല്ലോ…… അവള്‍ വേദനയോടെ ഓര്‍ത്തു.
            ഇരുട്ടിന്റെ മൌനത്തെ കീറി ഭിത്തികള്‍ക്കപ്പുറത്തുനിന്നും ഒരു കുട്ടിയുടെ കരച്ചില്‍ ഉയര്‍ന്നു. [...]

കല്ലുകള്‍ വേലായുധനോട് പറഞ്ഞത്

                    മോനിച്ചന്‍ എബ്രഹാം -ആലപ്പുഴ

വാര്‍ക്കപണിക്കാരനെപ്പോലെ വേലായുധന്‍ ഒരുപാടു ജോലി ചെയ്യുന്നുണ്ടായിരുന്നു;എന്നാല്‍ ജോലിയൊന്നും ചെയ്യുന്നുമുണ്ടായിരുന്നുമില്ല.
ശിപായിമാരുടെ ഉദ്യോഗസമയം പോലെ രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് അഞ്ചു മണി വരെയും തുടര്‍ന്നും വേലായുധന്‍ തന്റെ സഞ്ചിനിറയെ തെരുവോരത്തെ കല്ലുകള്‍ പെറുക്കി കൂട്ടുമെങ്കിലും അതെല്ലാം അതേപോലെ തന്നെ തിരിച്ചിടും. അതിലൊരു ആത്മസംത്യപ്തി വേലായുധന്‍ അനുഭവിച്ചിരുന്നു. ആ ആത്മസംത്യപ്തിയില്‍ അയാള്‍ അയാളെ പോലും മറന്നു പോയിരുന്നു.
നഗരകവാടത്തില്‍ കയറാതെ വലത്തോട്ടു പോകുന്ന റോഡിലെ എ പടം ഓടിക്കുന്ന തീയേറ്ററിന്റെ അടുത്തായിരുന്നു വേലായുധന്റെ തട്ടകം. തൊട്ടുമുന്നിലുള്ള ഒഴുക്കുനിലച്ച [...]