കൂട്ടുകാരി

അനീഷ്‌ എബ്രഹാം

കണ്ണില്ലാത്തവന്‍ അന്ധന്‍ .
കണ്ണുണ്ടായിട്ടും കാണാത്തവന്‍ ആര്?

കാതില്ലാത്തവന്‍ ബധിരന്‍ .
കാതുണ്ടയിട്ടും കേള്‍ക്കാത്തവന്‍ ആര്?

അറിയാത്തവന്‍ അജ്ഞന്‍ .
അറിഞ്ഞിട്ടും അറിയാതിരിക്കുന്നവന്‍ ആര് ?

അരികില്‍ ഉള്ളത് സ്വന്തം
അകലെ ഉള്ളത് അന്യം .

അകലെ ഉള്ള സ്വന്തവും ,
അരികിലുള്ള അന്യവും.
എന്തിനു ? ആര്‍ക്കു വേണ്ടി ?

നിന്റെ നിശബ്ദതയില്‍ ഇരുളിന്റെ സുഗന്ധം .
നിന്റെ ചിരിയില്‍ കറുപ്പിന്റെ നിലാവ്.
നിന്റെ സ്വരത്തിന് കുതിര്‍ന്ന കണ്ണിന്റെ തണുപ്പ് .

നനഞ്ഞ തലയിണകളും,
ഉണങിയ കവിളിന്‍ഇണകളും ,
തളര്‍ന്ന മിഴിയിണകളും
നിന്റെ മാത്രം സ്വന്തം അല്ല [...]

പ്രണയത്തിന്റെ വിലാപകാവ്യം

ബൈജു വർഗ്ഗീസ്
എറണാകുളം
1
 
മെയ്-
മാസത്തിലെ അവസാനത്തെ
ഞായറാഴ്ച.
പള്ളിമണികൾ മുഴങ്ങി…
കുർബ്ബാനക്ക് പോകേണ്ട ദിവസം
കിടക്കയിൽ നിന്നെഴുന്നേറ്റ്-
കണ്ണാടിയിൽ നോക്കുമ്പോൾ
നെറ്റിയിൽ നിസ്ക്കാര തഴമ്പ്.
വിരലുകൾ കുരിശ് വരയ്ക്കാതെ-
തഴമ്പിൽ തട്ടി തട്ടി നിന്നു
പൊടുന്നനെ-
ജോസഫ് വേഷപ്പകർച്ചയുടെ
തിരിച്ചറിവിൽ തരിച്ചു നിൽക്കവേ-
ബാങ്കു വിളികൾ ഉയരുന്നു..
ഒരു ഞെടുക്കത്തോടെ-
ടെലിവിഷനിൽ
എഴുത്തുകാരിയുടെ ചരമവാർത്ത-
മാധവിക്കുട്ടിയുടെ-
കമലാദാസിന്റെ
കമലസുരയ്യയുടെ
മരണാനന്തര രംഗങ്ങൾ….
 
2
 
ജോസഫ് നടക്കാനിറങ്ങിയ
ശവക്കോട്ട പാലത്തിൻ
നടുക്ക് വെച്ച്
അവൻ ആദ്യമായി
കണ്ടുമുട്ടി….
പർദ്ദയിൽ മുങ്ങിയ ശരീരത്തിനുള്ളിൽ
മുങ്ങാത്ത മുഖത്ത്
രണ്ടു നക്ഷത്രങ്ങൾ പോലെ
അവളുടെ കണ്ണുകൾ തിളങ്ങി…
 
3
 
മുന്തിരിച്ചെടിയുടെ ലതകൾ
പരസ്പരം പുലർന്നു.
വയലറ്റ് പുഷ്പങ്ങൾ
മറന്നുനിന്ന താഴ്വാര
ത്തിൽ വെച്ച് ചുംബന
ത്തിന്റെ മധുരം പകർന്നു…
 
4

തിമിർത്തു പെയ്ത വർഷ-
ത്തിനൊടുവിൽ
ഒരു രാത്രിയിൽ-
പ്രണയത്തിന്റെ തീച്ചൂളയിൽ
വെന്തുരുകി; അവളുമായി
ഒളിച്ചോടി
പൊന്നാനിയിലെത്തി അവളുടെ
കണ്ണീരിൽ കുതിർന്ന യാചനയിൽ
സുന്നത്ത് നടത്തി, തൊപ്പിയിട്ട
പുതിയ മനുഷ്യനായി മാറി.
കുപ്പായം ഊരിമാറ്റിയപോലെ
പൊക്കിൾക്കൊടി [...]

ഓടിപ്പോയവരുടെ സുവിശേഷങ്ങൾ

സുധീരൻ. എം. എസ്‌
ശ്രീദളം
തിരുവനന്തപുരം

ഞാനൊരു പെൺകുട്ടിയാണ്
ഇരുട്ടു കയറിയ ഒരു മുറിയിലിരിക്കുന്നു
കൂട്ടിനൊരു ഇരട്ടപെറ്റ കറുത്തപൂച്ചയുണ്ട്
തറയിലെ മണ്ണിൽ പൊടിപിടിച്ച കത്തുകളും
നിറം മങ്ങിയ പാത്രങ്ങളുമുണ്ട്.
സാക്ഷയില്ലാത്തതാണ് എന്റെ മുറി
കരുവാന്റെ തല തെറിച്ചത് സാക്ഷ ചേർത്ത
സമയത്തായിരുന്നു 

എന്റെ ചങ്ങാതിയും ഒരു പെൺകുട്ടിയായിരുന്നു
അവളൊന്നു പെറ്റതായിരുന്നു
കുറ്റിപ്പുറത്തെ ട്രാക്കിലാണവൾ തലവച്ചത്
അതിന്റെ മീതെക്കൂടിയാണ് ഞാൻ
മൂകാംബികയെ കാണാൻ പോയത്
റയിലിലെ ചല്ലിക്കൂറ്റം എന്നെ തിരയുന്നു.

എന്റെ ആൺ സുഹ്യത്ത് പാവമായിരുന്നു
അവനെന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ്
മെയിലയച്ചത് ഇന്നലെയായിരുന്നു
വെബ് ക്യാമറ തുറന്നു വെയ്ക്കാനും അവൻ പറഞ്ഞു
എന്നിട്ടൊരു  നാടകം അവനെനിക്ക് കാണിച്ചു തന്നു
കഴുത്തിലൊരു കുരുക്കിട്ടു പിടഞ്ഞുലഞ്ഞു
കുരുക്കിൽ കുരുങ്ങി അവൻ മറഞ്ഞു
മെയിലിന്റെയൊടുവിൽ അക്ഷരത്തെറ്റുണ്ടായിരുന്നു

മരണരൂപങ്ങളെന്റെ ഇരുട്ടു മുറിയിൽ
നിറയെയുണ്ട്.
വിപ്ലവസന്ധ്യയിൽ പൂക്കുന്ന [...]

ഔവ്വർ സാഹിത്യപുരസ്കാര സമർപ്പണം 2009 – 30.08.2009

പ്രഫ. എം.കെ .സാനു നിർവ്വഹിക്കുന്നു.
ശ്രീ കുരീപ്പുഴ ശ്രീകുമാർ, ഡോ. അമൃത,  ശ്രീ ജിമ്മി.കെ. ജോസ്‌ തുടങ്ങിയവർ സമീപം

ചെറുകഥ – ഒന്നാം സ്ഥാനം

“വാതപ്പരു”

ബിജു .സി.പി
മാതൃഭൂമി, കൊച്ചി

 

ചെറുകഥ – രണ്ടാം സ്ഥാനം
“കാൽ ബൈശാഖീ”

ദീപ. ഡി.എ
ശ്രീദളം
തിരുവനന്തപുരം

കവിത – ഒന്നാം സ്ഥാനം
“ഓടിപ്പോയവരുടെ സുവിശേഷങ്ങൾ”
സുധീരൻ. എം. എസ്‌
ശ്രീദളം
തിരുവനന്തപുരം

കവിത -രണ്ടാം സ്ഥാനം
“പ്രണയത്തിന്റെ വിലാപകാവ്യം”

ബൈജു വർഗ്ഗീസ്‌
എറണാകുളം

മഷിച്ചെടി

ചെറുകഥ- ബൈജു വർഗീസ്‌

മരണം മണക്കുന്ന ഇടനാഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ പരിചിതമായ മോർച്ചറിയിൽ എത്തി. തണുപ്പിൽ മരവിച്ച ശവങ്ങളുടെ നിരകൾ മോർഗിന്റെ നിതാന്തനിന്ദ്രയിൽ ലയിച്ച ശവങ്ങൾ. പോസ്റ്റുമാർട്ടം ടേബിളിൽ എട്ടുവയസ്സുള്ള പെൺകുട്ടിയുടെ ശവം. അവളുടെ ചുരുട്ടിപ്പിടിച്ച വലതുകൈയ്യിൽ മഷിച്ചെടിയുടെ രണ്ടിലയും ഒരു തണ്ടും. മയിൽപ്പീലിപോലെ അവൾ കൈയ്യിൽ സൂക്ഷിച്ചുപിടിച്ചിരുന്നു. മരണവെപ്രാളത്തിനിടയിൽ പറിച്ചെടുത്തത്. അവളുടെ ശരീരം കീറിമുറിക്കുമ്പോൾ, വെട്ടിപ്പൊളിക്കുമ്പോൾ ആദ്യമായി ഡോക്ടറുടെ കൈ വിറച്ചു. മരിച്ചുപോയ മകളുടെ മുഖമായിരുന്നു അവൾക്ക്. മാധവിക്കുട്ടിയുടെ സുന്ദരമുഖം ഡോക്ടറുടെ ഓർമ്മകളിൽ [...]

ചേന

ഷൈനി മാത്യു

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പലയിടത്തും കാണപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ് ചേന. മണ്ണിനടിയില്‍ ഊണ്ടാകുന്ന മറ്റ് കിഴങ്ങുവഗങ്ങള്‍ക്കുള്ള ദൂക്ഷ്യവശങ്ങള്‍ ഒന്നും തന്നെ ചേനയ്ക്കില്ല. ചേന രണ്ടു തരത്തില്‍ കാണപ്പെടുന്നു. വേളുത്തതും, ചുവന്നതും. സാധാരണയായി ഉപയോഗിക്കുന്നത് വെളുത്ത ഇനമാണ്. രണ്ടിനങ്ങളിലും ധാരാളമായി കാത്സ്യം ഓക്സലൈറ്റ് അടങ്ങിയിരിക്കുന്നു. അരേസി (Araceae) കുലത്തില്‍പ്പെട്ട ഒന്നാണ് ചേന. ഇതിനെ ഇംഗ്ലീഷില്‍ എലിഫന്റ് ഫൂട്ട് യാം. (Elephant-foot yam) എന്നു പറയുന്നു.

             
ചേനയടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് മൂലക്കുരു, അര്‍ശ്ശസ്, തുടങ്ങിയ രോഗങ്ങള്‍ ശമിക്കുന്നതിന് ഉത്തമമാണ്. [...]

കഥയുള്ള തലമുറ

സി.എഫ്. ജോസഫ്

നമ്മുടെ കുടുംബങ്ങളിലെ കുട്ടികളുടെ മനസ്സുകളില്‍ നിന്ന് കഥപറയുന്ന മുത്തശ്ശിമാരുടെ വംശം വേരറ്റു പോയിക്കൊണ്ടിരിക്കുകയാണ്.
 
ഇപ്പോള്‍ ഏതെങ്കിലും വൃദ്ധസദനങ്ങളില്‍ ഏകാന്തതകളിലെ ഇരുണ്ട ചുവരുകളെ നോക്കി മുത്തശ്ശിമാര്‍ പഴങ്കഥകളുടെ ഭാണ്ഡകെട്ടുകള്‍ തുറക്കുന്നുണ്ടായിരിക്കാം. അല്ലെങ്കില്‍ തറവാട്ടിലെ ഏതെങ്കിലും ഒരു കോണില്‍ ഇരുട്ട് വീണ മുറിക്കുള്ളില്‍ ഇരുന്ന് ഒറ്റപ്പെടലിന്റെ വ്യഥകളുമായി അവര്‍ അനുഭവങ്ങളുടെ തിഅക്തകള്‍ അയവിറക്കുകയാവാം.
 
കേരളീയ തലമുറകളുടെ മനസ്സിന്റെ അടിത്തറ അമ്മുമ്മമാര്‍ പറഞ്ഞു കൊടുത്ത നൈര്‍മ്മല്യമുള്ള കഥകളിലെ നന്മകളിലൂടെയാണ് രൂപപ്പെട്ടത്.
സ്നേഹത്തിന്റെയും കരുണയുടേയും ധാര്‍മ്മികതയുടേയും കഥകള്‍; പുരാണങ്ങള്‍ ഇതിഹാസങ്ങള്‍, ഐതീഹ്യങ്ങള്‍….പിന്നെ എത്രയെത്ര ഗുണപാഠ കഥകള്‍.
 
ഇതൊക്കെ [...]

ആലപ്പുഴക്കാരന്റെ ഗൃഹാതുരത്വം

വര്‍ത്തമാനകാല സന്ദേഹങ്ങളിലൂടെ ആലപ്പുഴയുടെ ഇന്നലകളിലേയ്ക്ക് ഒരു യാത്ര
                                              മാർട്ടിൻ ഈരാശ്ശേരിൽ
ഒന്ന്
         നാഗരികതയുടെ പിന്നാമ്പുറത്ത് കഴിഞ്ഞ കാല്‍ത്തിന്റെ സ്മാരകശിലകള്‍ പോലെ തകര്‍ന്നടിഞ്ഞുവീഴാറായ മനകളും കൊട്ടാരസദൃശ്യമായ മാളികപ്പുരകളും അനാഥമായിക്കിടന്ന് നശിക്കുന്നത് യാത്രയ്ക്കിടയില്‍, ചില ദേശങ്ങളില്‍ കാണാറുണ്ട്. അപ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക പ്രൊഡമായ ഭൂതകാലത്തിന്റെ ശവപ്പറമ്പായി സ്വയം മാറുന്ന, അല്ലെങ്കില്‍ മാറ്റപ്പെടുന്ന എന്റെ ആലപ്പുഴയെയാണ്. പരിരക്ഷിക്കപ്പെടുന്ന മനകളും മാളികപ്പുരകളും ഇല്ലാതെ തന്നെ ദേശങ്ങളുടെ ശ്മ്ശാനഭൂമിയില്‍ വര്‍ത്തമാനകാല ചാപല്യം കൊണ്ട് സ്വയം ഇടം തേടുന്ന ആലപ്പുഴ എന്ന പൌരാണിക നഗരം.
        ഇന്‍ഡ്യയിലെ രണ്ട് [...]

ദിനാചരണങ്ങള്‍‍ ഉണ്ടാകുന്നത്

ഡി.ഗോപിദാസ്
വസന്തര്‍ത്തുവിലെ ഒരു ദിനം.    ഏദന്ത്തോട്ടത്തില്‍ ദൈവത്തിന്റെ മടിയില്‍ തലവച്ച് അവന്‍ ഉറങ്ങുകയായിരുന്നു. അവന്റെ മേനിയില്‍ തഴുകിക്കൊണ്ടിരുന്നപ്പോഴാണ് അവന്റെ ഒരു വാരിയെല്ല് ഉറച്ചിട്ടില്ല എന്ന സത്യം ദൈവത്തിന്‍ ബോധ്യമായത്. അവനറിയാതെ ദൈവം ആ വാരിയെല്ല് ഊരിയെടുത്തു. അവന്റെ പ്രായത്തോളം മൂപ്പില്ലായിരുന്നു ആ വാരിയെല്ലിന്. അത് നല്ല വഴക്കവും മാര്‍ദ്ദവമുള്ളതുമായിരുന്നു. ആ വാരിയെല്ലുപയോഗിച്ചാണ് ദൈവം അവളെ സൃഷ്ടിച്ചത്.   

     മുഗ്ധസൌന്ദര്യത്തിന്റെ ആള്‍ രൂപമായിരുന്നു അവള്‍. ഏദന്‍ തോട്ടത്തിലേക്ക് അവള്‍ ഒറ്റ ഓട്ടം ഓടി. വള്ളിപ്പടര്‍പ്പുകളില്‍ കളിച്ചുല്ലസിച്ചു വെണ്ണക്കല്പടവുകളിലിരുന്നപ്പോള്‍ അവളുടെ കോമളപാദങ്ങളിലുമ്മവെച്ചു [...]

ബാലവേദി

എസ്സ്. ജതീന്ദ്രന്‍ മങ്കൊമ്പ്

“എല്ലാകൂട്ടുകാരും എത്തിയിട്ടുണ്ടല്ലോ”
ങാ… “നിങ്ങളുടെ ബാലവേദിയുടെ പേര് എന്താണ്”?
“ഔവ്വര്‍ ലൈബ്രറിബാലവേദി”…. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
“എന്താണ് ഈ ലൈബ്രറി എന്നുവെച്ചാ” ! “അത് വായനശാല”
കൂട്ടുകാര്‍ ഒന്നിച്ചു വിളിച്ചുകൂവി…
“മാഷേ നമ്മളെല്ലാവരും ഇപ്പോ ബാലവേദികൂടുന്നത് എവിടെയാ”
ശ്രീക്കുട്ടി ചോദിച്ചു…..
“ലൈബ്രറിയില്” സിനോജ് പറഞ്ഞു
“അപ്പോ ലൈബ്രറിയെന്നുവെച്ച ഇത് തന്നെ അല്ലെ”
“ദാ കേട്ടോളു കൂട്ടുകാരെ…..”ലിബര്‍” എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലൈബ്രറിയുടെ ഉത്ഭവം”  ലിബര്‍ എന്നാല്‍ “ഗ്രന്ഥം” എന്നാണ് അര്‍ത്ഥം….”ധാരാളം കൈയ്യെഴുത്തുപ്രതികളും, അച്ചടിച്ചതുമായ പുസ്തകങ്ങള്‍ പഠനത്തിനും ഗവേഷണത്തിനുമായി, ഒരു മുറിക്കുള്ളില്‍ അടുക്കും ചിട്ടയോടും കൂടി വെച്ചിരുന്നാല്‍ അവയെ [...]