oral jelly sildenafil

Uniqueness of OUR LIBRARY -test

First ever library in kerala to start a website and an internet magazine.
First ever library in kerala to adopt a library management software developed in-house.
www.our-library.org is online since August 2006

വായനയുടെ വസന്തോത്സവം – റഫീക്ക് അഹമ്മദിന്റെ കവിതകള്‍

വായനയുടെ വസന്തോത്സവം – പ്രശസ്ത കവി , ചലച്ചിത്ര ഗാന രചയിതാവ് ശ്രീ റഫീക്ക് അഹമ്മദ്
ആലപ്പുഴ ചെട്ടികാട് ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന് തത്സമയം.

വായനശാലകളെ കൊല്ലരുത്‌ – മാതൃഭൂമി മുഖപ്രസംഗം – 2014 ജനുവരി 30

കടപ്പാട് -മാതൃഭൂമി ദിനപത്രം – 2014 ജനുവരി 30

ആധുനിക പൗരസമൂഹം സൃഷ്ടിച്ച ഏറ്റവും വലിയ പൊതുഇടങ്ങളിലൊന്നാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള വായനശാലകള്‍. ജാതിക്കും മതത്തിനും വര്‍ഗത്തിനുമൊക്കെ അതീതമായ എല്ലാവര്‍ക്കും പ്രവേശനമുള്ള പൊതുഇടങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപംകൊണ്ടത് ഒരു സുപ്രഭാതത്തിലല്ല. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയുമൊക്കെ ദീര്‍ഘനാളത്തെ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് ഇത്തരം പൊതു ഇടങ്ങള്‍. മലയാളികളുടെ സാമൂഹികജീവിതത്തിലും പൊതുജനാഭിപ്രായ രൂപവത്കരണത്തിലും ചരിത്രത്തെ ചിന്തയുടെ പ്രവര്‍ത്തനമണ്ഡലങ്ങളുമായി കൂട്ടിമുട്ടിക്കുന്നതിലുമെല്ലാം വായനശാലകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ ഉത്പന്നമായാണ് [...]

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – പ്രഥമ പ്രഭാഷണം

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – ശ്രീ ബാലചന്ദ്രന്‍ വടക്കേടത്ത് പ്രഥമ പ്രഭാഷണം നടത്തുന്നു.

കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു – ആദരാഞ്ജലികള്‍

മലയാള കവിതയില്‍ കാഴ്ചകളുടെ സൌന്ദര്യം ആവാഹിച്ച കവി ഡി. വിനയചന്ദ്രന്‍ (67) അന്തരിച്ചു. തീരപ്രദേശമായ കൊല്ലത്തിന്റെ സൌന്ദര്യമായിരുന്നു വിനയചന്ദ്രന്റെ കവിതയില്‍ നിറഞ്ഞുനിന്നിരുന്നത്. അഷ്ടമുടിക്കായലും മറ്റും അദ്ദേഹത്തിന്റെ കവിതകളില്‍ പുതിയ സൌന്ദര്യശാസ്ത്രം കണ്ടെത്തി. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പടിഞ്ഞാറേ കല്ലടയിലായിരുന്നു ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. അതിഥി അധ്യാപകനായി വിവിധയിടങ്ങളില്‍ ക്ളാസുകള്‍ എടുത്തു. 1993 ല്‍ എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ [...]

ഔവ്വര്‍ സാഹിത്യപുരസ്കാരം – 2012- പുരസ്കാരത്തിന് അര്‍ഹമായ കവിത

മഴയുടെ നെഞ്ചുരുക്കം

അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍

പാതിരാവല്ലോ, ജനൽപാളിയിലാരോ മെല്ലെ
പേലവകരങ്ങളാൽ തട്ടിയുണർത്തീടുന്നു
ആരീയർദ്ധരാത്രിയിൽ ? പാതിമയക്കത്തിൽ ഞാ –
നുണർന്നെണീക്കെ, അതാ നൽ പുതുമണ്ണിൻഗന്ധം
“ വന്നുവോ നീ മിത്രമെ വേനലിന്നറുതിയിൽ
കുളിർമുത്തുമണികളാ,ലീമണ്ണിലാദ്യം പെയ്യാൻ”

“ബാല്യത്തിന്നുമ്മറപ്പടിയിൽ കുന്നിമണികളായ് പെയ്തും
കുരുന്നുവിസ്മയങ്ങളി,ലാലിപ്പഴങ്ങളായ് വീണും
പ്രണയകൗമാരത്തിൻ മഴവിൽക്കിനാക്കളിൽ
പളുങ്കുമണികളായ് ചിതറിവീണുടഞ്ഞും
ഇണയെ നെഞ്ചോടുചേർത്തഴലിലും നീ പിരിയാതെനിൽക്കെ
കർക്കിടകക്കുളിരാ,യുർവ്വരയെ പുഷ്പിച്ചും
നിൻവഴിയിലും മൊഴിയിലു ,മാത്മാവിലും പെയ്തു
കവിതവിളയിച്ചൊരേമഴച്ചിലമ്പുഞാൻ“

ഇടറിയോ, വാക്കിന്റെയിഴയൊന്നുലഞ്ഞുവോ?
ഇടിമിന്നലായുടൻ കരൾപൊട്ടിവിങ്ങിയോ?
ഇരുളിൽ വിതുമ്പിയിജാലകച്ചില്ലിന്റെ –
യരികിൽ വന്നെന്നോടു പറയുന്നതെന്തുനീ
“എവിടെ ഞാൻ പെയ്യേണ്ടു കാവ്യഹൃദന്തമെ
കരൾ ചൂഴ്ന്നമണ്ണിന്റെ കുഴിമാട മുറിവിലോ?
ശവംതീനിതിന്നിട്ട നെഞ്ചിന്റെ കൂടുപോൽ
നെടുകെപ്പിളർന്നൊരാ മയിലാഞ്ചിക്കുന്നിലോ
അകംവിട്ടു പാഴ്പ്പുല്ലുമൂടിക്കിടക്കെ
അപമൃത്യു തീണ്ടിയോരാതുരപ്പുഴയിലോ?
എവിടെ ഞാൻപെയ്യേണ്ടു, അപമാനഭാരത്തിൽ
തലകുനിച്ചീടുന്ന കാവ്യപ്രഭുക്കളെ
വിഷംതിന്നുനിൽക്കുന്ന വല്ലരിത്തോപ്പിലോ?
മദംപൊട്ടിജീർണ്ണിച്ച നഗരനാട്ട്യത്തിലോ?
ഉഴുതിട്ട വയലിന്റെയിടനെഞ്ചുകാർന്നു, വിഷ
ശിരസ്സേറ്റിനിൽക്കുമീ കരിമ്പുകക്കുഴലിലോ”?

കരിമേഘഹൃദയം [...]