ബി.ജോസുകുട്ടി
ജീവിതത്തിന്റെ അസ്ഥിരമായതും അതിസുക്ഷമമായ സ്പന്ദനങ്ങളെ ദാര്‍ശനികമായ വീക്ഷണകോണില്‍ നിന്നു അപഗ്രഥിച്ച് ഫ്രെയിമുകളിലാവാഹിക്കുന്ന വിശ്വവിഖ്യാതനായ അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ ചലച്ചിത്രസംരംഭങ്ങളെ നമ്മുക്കറിയാം. എങ്കില്‍ പോലും സിനിമയുടെ മായക്കാഴ്ചകളെപ്പോലെ ചില സിനിമാനുഭവങ്ങളെങ്കിലും പ്രേക്ഷകന് അന്യമായി മാറുമ്പോള്‍, അത് ഒരു തരത്തിലും വ്യാഖ്യാനിക്കാനാവാത്ത സാധ്യതകളിലേക്ക് അകന്നു പോകുമ്പോള്‍ സിനിമയുടെ പ്രത്യയശാസത്രപരമായ ഉള്‍ക്കാഴ്ചകളോട് സംവദിക്കുന്ന ഒരു മൂന്നാം കണ്ണ് ഉണ്ടാകുന്നതാണ് അല്ലെങ്കില്‍ നിര്‍മ്മിക്കപ്പെടുന്നതാണ് അടൂരിന്റെ സ്പര്‍ശമായി അടൂര്‍ സിനിമകളില്‍ കാണുന്നത്. അടുരിന്റെ സ്വയംവരം മുതലുള്ള ചിത്രങ്ങളില്‍ ചിലത് നമ്മെ ഇതു ബോധ്യപ്പെടുത്തുന്നുണ്ട്.സിനിമയിലെ സമസ്തകലാ [...]

അഭിപ്രായം