എസ്സ്. ജതീന്ദ്രന്‍ മങ്കൊമ്പ്
“എല്ലാകൂട്ടുകാരും എത്തിയിട്ടുണ്ടല്ലോ”
ങാ… “നിങ്ങളുടെ ബാലവേദിയുടെ പേര് എന്താണ്”?
“ഔവ്വര്‍ ലൈബ്രറിബാലവേദി”…. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
“എന്താണ് ഈ ലൈബ്രറി എന്നുവെച്ചാ” ! “അത് വായനശാല”
കൂട്ടുകാര്‍ ഒന്നിച്ചു വിളിച്ചുകൂവി…
“മാഷേ നമ്മളെല്ലാവരും ഇപ്പോ ബാലവേദികൂടുന്നത് എവിടെയാ”
ശ്രീക്കുട്ടി ചോദിച്ചു…..
“ലൈബ്രറിയില്” സിനോജ് പറഞ്ഞു
“അപ്പോ ലൈബ്രറിയെന്നുവെച്ച ഇത് തന്നെ അല്ലെ”
“ദാ കേട്ടോളു കൂട്ടുകാരെ…..”ലിബര്‍” എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലൈബ്രറിയുടെ ഉത്ഭവം” ലിബര്‍ എന്നാല്‍ “ഗ്രന്ഥം” എന്നാണ് അര്‍ത്ഥം….”ധാരാളം കൈയ്യെഴുത്തുപ്രതികളും, അച്ചടിച്ചതുമായ പുസ്തകങ്ങള്‍ പഠനത്തിനും ഗവേഷണത്തിനുമായി, ഒരു മുറിക്കുള്ളില്‍ അടുക്കും ചിട്ടയോടും കൂടി വെച്ചിരുന്നാല്‍ അവയെ [...]

അഭിപ്രായം